പൊന്നൊഴുകും തോട്

 പൊന്നൊഴുകും തോട്


........


കോട്ടയം ജില്ലയിൽ

പാലായ്ക്കടുത്ത്, പാമ്പാടി ബ്ലോക്കിലാണ്

എലിക്കുളം ഗ്രാമ പഞ്ചായത്ത്.

എലിക്കുളത്തെ

കാപ്പു കയവും, മല്ലി കശ്ശേരിയുമെല്ലാം

ജല സമൃദ്ധിയുടെ നല്ല പട്ടികയിൽ

സർ സി.പി. ഉൾപ്പെടുത്തിയിരുന്ന ഇടമാണ് ....


ഇവിടെ

തുടങ്ങി

മീനച്ചിലാറിൽ നിപതിക്കുന്ന

പൊന്നൊഴുകും തോടാണ്

ഈ ജല സമൃദ്ധിയ്ക്ക് നിദാനം...


ഈ പരിസരത്ത് സമൃദ്ധിയായി

വിളഞ്ഞിരുന്ന പൊന്നിൻ നെന്മണികളാകാം

തോടിന് പൊന്നിൻ

മേൽ വിലാസം ചാർത്തിയത്...


പണ്ട് കാലത്ത് വള്ളം വഴിയുള്ള

ചരക്ക് ഗതാഗതം വരെ

ഈ തോട് വഴിയുണ്ടാ യിരുന്നു

എന്നത്

പഴമക്കാരുടെ സാക്ഷ്യപത്രം ....


കാലം മാറി

പൊന്നൊഴുകും തോടും

കുറെ മെലിഞ്ഞിട്ടുണ്ട് ....


നെൽകൃഷിയും നാമമാത്രമായി

മൂന്നേക്കറിലേയ്ക്ക് ചുരുങ്ങുന്ന

അവസ്ഥയിലെത്തി .....


എന്നാൽ മൂന്നു വർഷങ്ങൾക്ക് മുൻപ്

ഗ്രാമ പഞ്ചായത്ത്,

എലിക്കുളം കൃഷി ഭവൻ

എന്നിവയുടെ കൂട്ടായ പരിശ്രമങ്ങളുടെ

ഫലമായി കർഷകകൂട്ടായ്മ

സജീവമാക്കി സഹായങ്ങളുമായി

കൂടെയെത്തിയപ്പോൾ

നടന്നത്

അത്ഭുതങ്ങളാണ് ......


ഇന്ന്

പൊന്നൊഴുകും തോടിന്റെ ഓരത്ത്

എലിക്കുളം പഞ്ചായത്തിൽ

നെൽകൃഷി

നാൽപതേക്കറിലധികമാണ്...

എലിക്കുളം റൈസ്

എന്ന പേരിൽ

മണ്ണിന്റെ തനത് മണമുള്ള

നെല്ലരി വിപണിയിൽ

എത്തിച്ച് മാതൃകയായി

എലിക്കുളം.....


കേരള സർക്കാരിന്റെ

അഭിമാനം നിറഞ്ഞ മുഖമായ

ഹരിത കേരളമിഷൻ കൂടെ രംഗത്തെത്തിയപ്പോൾ

പൊന്നൊഴുകും തോടിന്റെ പഴയ പ്രതാപം

വീണ്ടെടുക്കാൻ

ലക്ഷങ്ങളുടെ സർക്കാർ പദ്ധതികളാണ്

എലിക്കുളത്തിന് ലഭ്യമായത് .....


ആർജ്ജവമുള്ള

ജനപ്രതിനിധികൾ, കൃഷി - അനുബന്ധ

വകുപ്പുകൾ, നിശ്ചയദാർഢ്യമുള്ള

കർഷക കൂട്ടായ്മ ഇവർ

ഒത്തുചേരുമ്പോൾ

പുതു ചരിത്രമാകും

രചിക്കപ്പെടുക ......


എലിക്കുളത്തെ

നെൽ കർഷക കൂട്ടായ്മയ്ക്ക്

തുറന്ന മനസ്സോടെ

സഹായവുമായി കൃഷി വകുപ്പും

ഗ്രാമപഞ്ചായത്തും

ഒപ്പമുണ്ട് ...

മിനി റൈസ് മിൽ സ്ഥാപിച്ചു നൽകുന്നതിനുള്ള

പ്രാരംഭ നടപടികളിലാണ്

ഗ്രാമ പഞ്ചായത്ത് .....


ഗ്രാമത്തിന്റെ നന്മകൾ ഇന്നും

വറ്റാതെ കരുതുന്ന

പൊന്നൊഴുകും തോടിന്റെ

ഓരത്തെ കുട്ടികൾ ചൂണ്ടയിടാനുള്ള

തയാറെടുപ്പിലാണ് .........


പ്രിയ സുഹൃത്തുക്കളായ

അനൂപ് കെ.കരുണാകരൻ,

ജിബിൻ ജോസ് വെട്ടം

എന്നിവരൊപ്പം

കാപ്പു കയം പാടശേഖരം

സന്ദർശിച്ചിരുന്നു.

ബംപർ വിളവാണ്

ഈ വർഷവും

കാപ്പു കയത്തെ

കാത്തിരിക്കുന്നത് .........


നന്ദി ....

കൃഷി വകുപ്പ്, എലിക്കുളം ഗ്രാമപഞ്ചായത്ത്,

കൃഷി - അനുബന്ധവകുപ്പുകൾ ...

ത്രിതല പഞ്ചായത്തുകൾ,

അന്നമൂട്ടുന്ന കർഷകർക്ക്,

കർഷകർക്ക് ഒപ്പം നിൽക്കുന്ന

ഏവർക്കും ....!


നന്ദി ..............!

(കൃഷി ഉദ്യോഗസ്ഥൻ ശ്രീ. അലക്സ് റോയി ഫെയ്സ്ബുക്കിൽ കുറിച്ചത്)


മീനച്ചിൽ നദീസംരക്ഷണ സമിതിയുടെ Meenachil River Rain Monitoring (MRRM) Network

Comments

Popular posts from this blog

28-5-2024 pala water level

2024 May Pala water level

2024 June Pala Water Level